കെ.എസ്.കെ.സ്മാരക ട്രസ്റ്റ് സമ്മാന സമ്മേളനം "ജീവിതത്തിലേക്ക് " സംഘടിപ്പിച്ചു

വാടാനപ്പള്ളി: കെ.എസ്.കെ.സ്മാരക ട്രസ്റ്റ് സമ്മാന സമ്മേളനം 'ജീവിതത്തിലേക്ക്' ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ ശൈലേഷ് ദിവാകരൻ ഉദ്ഘാടനം ചെയ്തു. SSLC, +2 പാസ്സായ വിദ്യാർത്ഥികൾക്ക് മൊമന്റോക്ക് പകരം രണ്ട് പുസ്തകം വീതം നൽകി ആദരിച്ചു. തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സുമനജോഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്നേഹസന്ദേശം "വാക്കും മനസ്സും" എന്ന വിഷയത്തിൽഡോ.കെ.എസ്.കൃഷ്ണകുമാർ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. മുഖ്യാതിഥിയും അന്തർ ദേശീയ ചിത്രകാരനുമായ ടി.എം.അസീസ് ചിത്രകലയെ കുറിച്ച് കുട്ടികളോട് സംവദിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ വീഡിയോ ഗ്രാഫർ ശോഭകരിപ്പാടത്ത്, അഞ്ചാംവാർഡ്‌ മെമ്പർ വിനയപ്രസാദ്, ട്രസ്റ്റ് കൺവീനർ ഐ.ഡി.രഞ്ജിത്ത്, ചെയർമാൻ രഞ്ജിത്ത് പരമേശ്വരൻ, ശ്രീദേവി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Related Posts