കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടകമത്സരം സമാപിച്ചു

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അഞ്ചുദിവസത്തെ പ്രൊഫഷണല്‍ നാടക മത്സരത്തിന് ശുഭപരിസമാപ്തി.അഞ്ച് ദിവസങ്ങളിലായി പത്ത് നാടകങ്ങളാണ് അരങ്ങിലെത്തിച്ചത്. നാടകമത്സരത്തിലെ വിജയികളെ ഇന്ന് (ഒക്ടോബര്‍ 30) പ്രഖ്യാപിക്കുമെന്ന് അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.18 കാറ്റഗറിയിലായിട്ടാണ് അവാര്‍ഡ് നല്‍കുന്നത്.ഏറ്റവും മികച്ച നാടകാവതരണം, മികച്ച രണ്ടാമത്തെ നാടകാവതരണം, ഏറ്റവും മികച്ച സംവിധായകന്‍, മികച്ച രണ്ടാമത്തെ സംവിധായകന്‍,മികച്ച നടന്‍,നടി,മികച്ച രണ്ടാമത്തെ നടന്‍,നടി,ഏറ്റവും മികച്ച നാടകകൃത്ത് ,മികച്ച രണ്ടാമത്തെ നാടകകൃത്ത്, ഏറ്റവും മികച്ച ഗായകന്‍, ഗായിക,സംഗീത സംവിധായകന്‍, ഗാനരചയിതാവ്, രംഗപടസംവിധായകന്‍, ഏറ്റവും മികച്ച ദീപവിതാനം, വസ്ത്രാലങ്കാരം, സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം എന്നീ കാറ്റഗറിയിലായിട്ടാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതെന്ന് ഡോ.പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.