കെഎസ്ആര്‍ടിസി ബസുകള്‍ സ്‌കൂളുകളാകുന്നു; വേറിട്ട പരീക്ഷണവുമായി ഗതാഗതവകുപ്പ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകള്‍ ക്ലാസ് മുറികളാകുന്നത്. ഇതിനായി രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ ഗതാഗത വകുപ്പ് വിട്ടുനല്‍കും.

എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ട പരീക്ഷണമെന്ന നിലയിലാണ് ടിടിഇ സ്‌കൂളിന് രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ അനുവദിച്ചത്. കെഎസ്ആർടിസിയെ കൈപിടിച്ചുയർത്താനുള്ള ഗതാഗത വകുപ്പിന്റെ പദ്ധതികളെല്ലാം ഇതിനോടകം തന്നെ ഹിറ്റാണ്.

സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറക്കി ജനശ്രദ്ധ നേടിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. അതിനുപിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ പുതിയ പരീക്ഷണം. വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത അന്തരീക്ഷത്തില്‍ പഠിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ് സര്‍ക്കാര്‍.

Related Posts