ഏപ്രിൽ മുതൽ വരുമാനത്തിനനുസരിച്ച് മാത്രമേ ശമ്പളം നൽകാനാകൂ: കെഎസ്ആർടിസി
കൊച്ചി: ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി. ഫണ്ടിന്‍റെ അഭാവത്തെക്കുറിച്ച് ഒരു ജീവനക്കാരൻ പോലും ആശങ്കപ്പെടുന്നില്ല. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുകയാണ്. ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.