കെഎസ്ആർടിസി ശമ്പളവിതരണം ശനിയാഴ്ച ആരംഭിക്കും
കെഎസ്ആർടിസി ശമ്പളവിതരണം ഈ ശനിയാഴ്ച ആരംഭിക്കുമെന്ന് മാനേജ്മെൻ്റ്. ആദ്യം ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമാണ് ശമ്പളം നൽകുക. സർക്കാർ സഹായമായി 50 കോടി രൂപ ലഭിച്ചു. മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ 79 കോടി രൂപ ആവശ്യമുണ്ടെന്ന് കെഎസ്ആർടിസി പറയുന്നു. ആദ്യ ഘട്ടത്തിൽ 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ ഫയൽ മടക്കിയിരുന്നു. വീണ്ടും സർക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്തിര സഹായമായി കെഎസ്ആർടിസിയ്ക്ക് 50 കോടി രൂപ അനുവദിച്ചത്. ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുൻപ് നൽകണമെന്നാണ് കോടതി ഉത്തരവ്.