വിആർഎസ് നിർബന്ധമല്ലെന്ന് കെഎസ്ആർടിസി; 7200 പേരുടെ പട്ടിക തയ്യാറാക്കിയെന്നത് നിഷേധിച്ചു
തിരുവനന്തപുരം: വിആർഎസ് നിർബന്ധമല്ലെന്ന് വ്യക്തമാക്കി കെ.എസ്.ആർ.ടി.സി. വിആർഎസ് നൽകേണ്ട 7,200 പേരുടെ പട്ടിക കെ.എസ്.ആർ.ടി.സി തയ്യാറാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കെ.എസ്.ആർ.ടി.സി ഇത് നിഷേധിച്ചു. പട്ടിക തയ്യാറാക്കിയിട്ടില്ല. വിആർഎസിന്‍റെ സാദ്ധ്യത വിദൂരമാണെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. കെ.എസ്.ആർ.ടി.സിയിൽ 50 വയസ്സിന് മുകളിലുള്ളവർക്കും 20 വർഷം സർവീസ് പൂർത്തിയാക്കിയവർക്കും വിആർഎസ് നൽകാൻ ആലോചനയുണ്ടെന്നായിരുന്നു വിവരം. ജീവനക്കാരുടെ എണ്ണം കുറച്ച് ശമ്പളഭാരം കുറയ്ക്കാനുമുള്ള ധനവകുപ്പിന്‍റെ നിർദേശപ്രകാരമാണ് കെ.എസ്.ആർ.ടി.സിയുടെ വിആർഎസ് പാക്കേജ് എന്നായിരുന്നു വിവരം.