ചാവക്കാട് വഴി രണ്ട് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ കൂടി
ചാവക്കാട് തീരദേശ നിവാസികള്‍ക്ക് ഇനി മെഡിക്കല്‍ കോളേജിലെത്താന്‍ ബസുകള്‍ മാറിയിറങ്ങേണ്ട. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചാവക്കാട് വഴി രണ്ട് കെ എസ് ആര്‍ ടി സി ബസ് സര്‍വീസുകള്‍ക്ക് നടപടിയാകുന്നു. മുനക്കകടവ് നിന്നും പൊന്നാനിയില്‍ നിന്നും രണ്ട് കെ എസ് ആര്‍ ടി സി ബസുകളാണ് ചാവക്കാട് വഴി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അനുവദിക്കാന്‍ തീരുമാനമായത്.
ആദ്യം ഒരു മാസം ട്രയല്‍ റണ്‍ ആയാണ് ബസ് സര്‍വീസ് നടത്തുക. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ തീരദേശ ജനവിഭാഗത്തെ സംബന്ധിച്ച് വലിയ ആശ്വാസകരമായ തീരുമാനമാണ് സര്‍ക്കാരും ഗതാഗത വകുപ്പും കൈകൊണ്ടത്. മണ്ഡലത്തിലെ തീരദേശ പ്രദേശത്തെ ജനങ്ങള്‍ക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര ക്ലേശകരമായിരുന്നത് എന്‍ കെ അക്ബര്‍ എംഎല്‍എയുടെ ശ്രദ്ധയില്‍ പെട്ടതാണ് നടപടിക്ക് കാരണം.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോടും കെ എസ് ആര്‍ ടി സി എംഡി ബിജു പ്രഭാകറിനോടും ബസ് സര്‍വീസിൻ്റെ ആവശ്യകത എംഎല്‍എ ചൂണ്ടിക്കാണിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് ബസ് അനുവദിക്കാന്‍ നടപടിയായത്. ബസ് സര്‍വീസ് എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും അതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കുമെന്നും എംഎല്‍എ അറിയിച്ചു.