കെ എസ് യു നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ആദരണീയം സംഘടിപ്പിച്ചു

കെ എസ് യു നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ഭരണഘടന ശിൽപികളെ തമസ്ക്കരിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ വിജയികൾക്ക് ഉപഹാരങ്ങൾക്കൊപ്പം ഡോ.ബി ആർ അംബേദ്കറിന്റെ ചിത്രങ്ങളും വിതരണം ചെയ്തു. കെ പി സി സി സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം നിർവഹിച്ചു. നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സച്ചിൻ ടി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യാത്ഥിതിയായി. കെ എസ് യു ജില്ല പ്രസിഡണ്ട് മിഥുൻ മോഹൻ മുഖ്യ പ്രാഭാഷണം നടത്തി. പ്രവിത ഉണ്ണികൃഷണൻ, സിദ്ധ പ്രസാദ്, എ എസ് ശ്രീജിൽ, വൈശാഖ് വേണുഗോപാൽ, അഡ്വ: യദു കൃഷ്ണ, ആസിഫ് മുഹമ്മദ്, വിഷ്ണു ചന്ദ്രൻ, ഉവൈസ് എ നാസർ, ജിതിൻ ചാക്കോ, ഡിജിൽ, വൈബവ്, പോൾ ജെയിംസ്, സച്ചിദാനന്ദൻ, റസിൻ, എന്നിവർ നേതൃത്വം നൽകി.

Related Posts