കെ എസ് യു നാട്ടിക നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു

പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ഹയർ സെക്കൻറ്ററി സീറ്റുകൾ അനുവദി ക്കാത്തതിൽ പ്രതിഷേധിച്ച് കെ എസ് യു നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് ക്ലാസ് റൂം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്ക്കൂൾ മെനേജുമെൻ്റുകൾക്ക് തലവരി പണം വാങ്ങുവാൻ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് കെ എസ് യു ആരോപിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് സച്ചിൻ ടി പ്രദീപ് അധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് എ എസ് ശ്രീജിൽ , ജില്ലാ ജനറൽ സെക്രട്ടറിമാരായ വൈശാഖ് വേണുഗോപാൽ, യദു കൃഷ്ണ അന്തിക്കാട് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് സുമേഷ് പാനാട്ടിൽ , അശ്വിൻ ആലപ്പുഴ , മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു. കെ എസ് യു നേതാക്കളായ ജിതിൻ ചാക്കോ , ഡിജിൽ ഡേവിസ് , റെൽവിൻ, രാഖേഷ് രാജൻ , സലീഷ് ,ആഷിഖ്, വിഷ്ണു എന്നിവർ നേതൃത്വം നൽകി .

Related Posts