രാഹുൽ ഗാന്ധിക്ക് ഇനി വയനാട്ടിലെ പ്രധാനമന്ത്രിയാവാമെന്ന് കെ സുരേന്ദ്രൻ
നാല് സംസ്ഥാനങ്ങളിൽ ബി ജെ പി നേടിയത് അത്യുജ്വല വിജയമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നേതൃത്വത്തിൽ ജനങ്ങൾ അർപിച്ച വിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എല്ലായിടത്തും തകർന്നടിഞ്ഞെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. എല്ലായിടത്തും ജനങ്ങൾ കോൺഗ്രസ്സിനെ പരാജയപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നയിക്കുന്ന കോൺഗ്രസ് സമ്പൂർണ തകർച്ചയിൽ എത്തി. അവരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് പ്രതീക്ഷയില്ല. കോൺഗ്രസ്സിന്റെ പ്രധാന മന്ത്രിയാവാൻ കാത്തിരിക്കുന്ന രാഹുൽ ഗാന്ധിക്ക് ഇനി വയനാടിന്റെ പ്രധാനമന്ത്രിയാവാനേ കഴിയൂ എന്ന് ബി ജെ പി അധ്യക്ഷൻ പരിഹസിച്ചു.