ദുബായിൽ നടന്ന കെ ടി എൽ സീസൺ 2 മത്സരങ്ങൾക്ക് സമാപനം; വിജയികളെ ഡിസംബർ 24ന് പ്രഖ്യാപിക്കും.

ദുബായ്: നവംബർ 29നു കൊടി കയറിയ കെ ടി എൽ സീസൺ 2 സമാപനത്തിലേക്ക്. ചലഞ്ചിന്റെ ഭാഗമായി കേരള റൈഡേഴ്സ് അംഗങ്ങളുടെ കലാശകൊട്ടിനു ദുബായ് വേദിയായി. നവംബർ 29 മുതൽ ഡിസംബർ 19 വരെ കേരള റൈഡേഴ്‌സ് അംഗങ്ങളുടെ 18 പേർ അടങ്ങുന്ന 6 ടീമുകൾ ആയി റണ്ണിങ്, റൈഡിങ്, സ്വിമ്മിങ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

അബ്ദുള്ള, ദിലീപ് എന്നിവർ നയിച്ച 'മല്ലു മച്ചാൻസ്', ജിയോ, ലാലു എന്നിവർ നയിച്ച 'തണ്ടർ ബോൾട്ട്', ഹമീദ്, നിസാർ എന്നിവർ നയിച്ച 'ഒടിയൻസ്', ഷിജോ, ഫൈസൽ എന്നിവർ നയിച്ച 'ട്രൈ വാരിയേർസ്', അനിൽ, സന്തേഷ് നയിച്ച എന്നിവർ 'ട്രാക്ക് ഫൈറ്റേഴ്സ്', ഷിജോൻ, ഷഫീഖ് എന്നിവർ നയിച്ച 'മാമാങ്കം' എന്നി ഗ്രൂപ്പുകളാണ് ഇത്തവണ മാറ്റുരച്ചത്.

സൈക്കിൾ റൈഡ് വിഭാഗത്തിൽ ലാലു കോശി 28 മണിക്കൂർ കൊണ്ട് 666.66 കിലോ മീറ്ററും, റണ്ണിങ് വിഭാഗത്തിൽ ഫിറോസ് ബാബു 20 മണിക്കൂറിൽ 161 കിലോ മീറ്ററും, സ്വിമ്മിങ് വിഭാഗത്തിൽ പ്രദീപ് നായർ 20 മണിക്കൂറിൽ 21.1 കിലോ മീറ്ററും പിന്നിട്ട് റെക്കോർഡുകൾ കരസ്ഥമാക്കി.

ക്ലബ് അംഗങ്ങൾക്ക് പുറമെ നാട്ടിലെ ക്ലബ്ബുകളിൽ നിന്നും തെരഞ്ഞെടുത്ത അംഗങ്ങളും ഇവരോടൊപ്പം മത്സരിച്ചിരുന്നു. വിജയികളെ ഡിസംബർ 24 നു നടക്കുന്ന മൂന്നാം വർഷിക ദിനത്തിൽ പ്രഖ്യാപിക്കും.

വളരെ മികച്ച രീതിയിൽ കെ ടി എൽ നടത്താൻ സാധിച്ചതിൽ എല്ലാ അംഗങ്ങളോടും ക്യാപ്റ്റൻമാരോടും കെ ടി എൽ എക്സിക്യൂട്ടീവ് സമിതി ഭാരവാഹികളായ മോഹൻദാസ്, നവനീത് കൃഷ്ണൻ, മുഹമ്മദ് ഹസ്സൻ എന്നിവർ നന്ദി അറിയിച്ചു.

Related Posts