ലിപ് ലോക്ക് രംഗം; വിമർശന കമന്റിന് തക്ക മറുപടിയുമായി നടി ദുർഗ കൃഷ്ണ
കൃഷ്ണ ശങ്കറും ദുർഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുടുക്ക് 2025 എന്ന ചിത്രത്തിലെ ഗാനരംഗത്തിലുള്ള ലിപ്‌ലോക്ക് രംഗം ചൂണ്ടിക്കാട്ടി ഉയർന്ന വിമർശനത്തിന് തക്ക മറുപടിയുമായി നടി ദുർഗ കൃഷ്ണ. ‘സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ’ എന്ന വിമർശകന്റെ കമന്റിന് നേരെയാണ് നടിയുടെ പ്രതികരണം. ‘മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ?’ എന്നാണ് ഇയാൾക്ക് ദുർഗ നൽകിയ മറുപടി. ദുർഗയുടെ ഭർത്താവ് അർജുൻ രവീന്ദ്രനാണ് കുടുക്ക് 2025 നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങുകളുടെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചപ്പോഴായിരുന്നു ഇത്തരത്തിലൊരു പ്രതികരണം ഉണ്ടായത്.
സീനിനെക്കുറിച്ച് ദുർഗ പറഞ്ഞതിങ്ങനെ.
കുടുക്കിലെ പാട്ട് പ്രമോട്ട് ചെയ്യാൻ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് ഭർത്താവ് അർജുൻ ആയിരുന്നെന്നും ലിപ് ലോക്ക് രംഗമൊന്നും അർജുനെ സംബന്ധിച്ച് പ്രശ്‌നമുള്ള കാര്യമായിരുന്നില്ലെന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്. ഇത് നമ്മുടെ ജോലിയാണ്. ഇത് ആ സിനിമയ്ക്ക് വേണ്ടി ചെയ്യുന്നതല്ലാതെ ഞങ്ങൾ ഡയറക്ടറോട് പറഞ്ഞു ചെയ്യിപ്പിക്കുന്ന സംഭവമല്ല. മാത്രമല്ല അവിടെ കിച്ചുവും ദുർഗയുമല്ല മാരനും ഈവുമാണ്. രണ്ട് കഥാപാത്രങ്ങൾ തമ്മിലാണ് ആ സംഭവം നടക്കേണ്ടത്. അത് ഞങ്ങളുടെ പേഴ്‌സണൽ ലൈഫിനെ എഫക്ട് ചെയ്യേണ്ട കാര്യമില്ല.