കുടുംബശ്രീ വിഷുച്ചന്തയ്ക്ക് തുടക്കമായി

പെരിഞ്ഞനം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷുച്ചന്തയ്ക്ക് തുടക്കമായി. വിപണിയിലെ വിലക്കയറ്റം പിടിച്ച് നിർത്തുക, കാർഷിക ഉൽപ്പന്നങ്ങളും മായമില്ലാത്ത ഭക്ഷണ സാധനങ്ങളും മിതമായ നിരക്കിൽ പൊതുജനങ്ങൾക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷുച്ചന്ത ആരംഭിച്ചത്. വിഷുച്ചന്തയുടെ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രസിഡണന്റ് ഷാഹിദ മുത്തുക്കോയ തങ്ങൾ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഹേമലത രാജു കുട്ടൻ, മെമ്പർമാരായ സ്നേഹദത്ത്, സന്ധ്യ സുനിൽ, സുജ ശിവരാമൻ, സിഡിഎസ് ചെയർപേഴ്സൺ സജിത കണ്ണൻ, വൈസ് ചെയർപേഴ്സൺ നാദിയ തുടങ്ങിയവർ പങ്കെടുത്തു.

Related Posts