കലക്ടറേറ്റിൽ കുടുംബശ്രീ ക്രിസ്മസ് വിപണന മേള ഇന്ന് മുതൽ
തൃശൂർ: ക്രിസ്തുമസിനോട് അനുബന്ധിച്ച് കലക്ടറേറ്റിലെ ജീവനക്കാർക്ക് മായമില്ലാത്തതും വിഷാംശം ഇല്ലാത്തതുമായ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകർക്ക് കൂടുതൽ സംരംഭ സാധ്യതകൾ ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് കേക്ക് വിപണനമേള കലക്ടറേറ്റിൽ ഇന്ന് മുതൽ തുടങ്ങും. ബാർ അസോസിയേഷൻ ഹാളിന് സമീപമുള്ള സ്കൂട്ടർ ഗ്രൗണ്ടിൽ മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ നിർവഹിക്കും. ഡിസംബർ 24ന് മേള അവസാനിക്കും. കുടുംബശ്രീ സംരംഭകർ ഉൽപ്പാദിപ്പിക്കുന്ന വിവിധ തരം കേക്കുകൾ, കുക്കിസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, വിവിധതരം അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, പപ്പടങ്ങൾ, വിവിധ പലഹാരങ്ങൾ, ചിപ്സ്, വെളിച്ചെണ്ണ, ജൂട്ട്, കറി പൗഡറുകൾ, തുണി, ജ്യൂട്ട് ബാഗുകൾ, ഫാൻസി ആഭരണങ്ങൾ, സോപ്പ്, ടോയ്‌ലറ്ററീസ്, കുത്താമ്പുള്ളി തുണിത്തരങ്ങൾ എന്നിവ മേളയിൽ അണിനിരക്കും. മേള രാവിലെ 9.30 മുതൽ വൈകിട്ട് 5.00 മണി വരെയാണ് ഉണ്ടായിരിക്കുക.