കൈസൻകരാത്തെ ഇന്ത്യയുടെ നേതൃത്വത്തിൽ തളിക്കുളം ബ്ലൂമിങ്ങ് ബഡ്സ് സ്കൂളിൽ കുമിത്തെ ട്രെയിനിങ്ങ് ക്യാമ്പ് നടത്തി

തളിക്കുളം : വിദ്യാർത്ഥികളിൽ സ്പോർട്സ് കരാത്തെയുടെ പ്രാധാന്യം ഉൾക്കൊള്ളിച്ചു കൊണ്ട് കൈസൻകരാത്തെ ഇന്ത്യയുടെ നേതൃത്വത്തിൽ തളിക്കുളം ബ്ലൂമിങ്ങ് ബഡ്സ് സ്കൂളിൽ വെച്ച് കുമിത്തെ ട്രെയിനിങ്ങ് ക്യാമ്പ് നടത്തി ,

കൈസൻകരാത്തെ ഇന്ത്യ പ്രസിഡണ്ട് സെൻസി ജംഷിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി സെൻസി മുകേഷ് അദ്ധ്യക്ഷത വഹിച്ചു.

ക്യാമ്പിന്റെ സമാപന ചടങ്ങ് ബ്ലൂമിങ്ങ് ബഡ്സ് സ്കൂൾ ഡയറക്ടർ സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സമാപന ചടങ്ങിൽ ബ്ലൂമിങ്ങ് ബഡ്സ് സ്കൂൾ ഡയറക്ടർ സുഗതൻ മാസ്റ്റർ, ഖേലോ ഇന്ത്യ വെങ്കല മെഡൽ ജേതാവ് അതുൽ സി.എസ്, ജില്ലാ കരാത്തെ മൽസരത്തിൽ സ്വർണ്ണം നേടിയ എസ് എൻ വി യു പി സ്കൂൾ വിദ്യാർത്ഥിനി മിഹിര സി പ്രശാന്ത് എന്നിവരെ ആദരിച്ചു. തുടർന്ന് കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും, ക്യാമ്പിൽ പങ്കെടുത്ത 200 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു

കൈസൻ കരാത്തെ സീനിയർ അദ്ധ്യാപകരായ സെൻസി രെജീഷ് ആശംസയും , സെൻസി വിപിൻ നന്ദിയും പറഞ്ഞു.

Related Posts