ഭീമനും ചില ഭീമത്തികളും, ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
മലയാളത്തിൽ പുതിയ തരംഗമായി മാറുകയാണ് ഭീമൻ്റെ വഴി. കുഞ്ചാക്കോ ബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ചിത്രം ജനപ്രീതിയിലും കലാമൂല്യത്തിലും ഏറെ മുന്നിലാണ് എന്ന റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
സ്വന്തമായി വ്യക്തിത്വമുള്ള എട്ടോളം സ്ത്രീ കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രം സ്ത്രീപക്ഷ സിനിമ എന്ന നിലയിലും വിലയിരുത്തപ്പെടുന്നുണ്ട്. അഞ്ജു ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിന്നു ചാന്ദ്നി, ബ്ലെസിയായി വന്ന വിൻസി അലോഷ്യസ്, കർണാടകയിൽ നിന്നുള്ള റെയിൽവേ എഞ്ചിനീയർ കിന്നരിയുടെ വേഷം ചെയ്ത മേഘ ത്രേസ്യാമ്മ തോമസ് ഉൾപ്പെടെ മുഴുവൻ പേരും ശ്രദ്ധിക്കപ്പെട്ടു.
മനോരമയിൽ വന്ന അഭിമുഖത്തിനൊപ്പമുള്ള ചിത്രമാണ് ഭീമൻ്റെ ഭീമത്തികൾ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്.