കൊഴുമ്മൽ രാജീവൻ; ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ക്യാരക്റ്റർ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ക്യാരക്റ്റർ പോസ്റ്റർ പങ്കുവെച്ച് ചിത്രത്തിലെ നായകൻ കുഞ്ചാക്കോ ബോബൻ. കൊഴുമ്മൽ രാജീവൻ അഥവാ അംബാസ് രാജീവൻ എന്നാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്. വടക്കൻ കേരളത്തിലാണ് കഥ നടക്കുന്നത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്യാമറ രാകേഷ് ഹരിദാസ്. എഡിറ്റിങ്ങ് മനോജ് കണ്ണോത്ത്.