മാതാപിതാക്കൾക്ക് വിവാഹവാർഷിക ആശംസകളുമായി കുഞ്ചാക്കൊ ബോബൻ
മാതാപിതാക്കളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ് താരത്തിന്റെ ആശംസ. ബോബനും മോളിയും എന്ന ക്യാപ്ഷൻ നൽകി “എല്ലാവർക്കും അവരുടെ അച്ഛൻ ഹീറോയാണ്, അമ്മ സൂപ്പർ ഹീറോയും. കുടുംബത്തേയും, സുഹൃത്തുക്കളേയും, സിനിമയെയും, ജീവിതത്തെയും കുറിച്ച് എന്നെ പഠിപ്പിച്ച ദമ്പതികൾക്ക് വിവാഹ വാർഷികാശംസകൾ എന്നായിരുന്നു പോസ്റ്റ്.
മിസ്റ്റർ ബോബൻ നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നു. പക്ഷെ ഞങ്ങൾക്കറിയാം നിങ്ങൾ സ്വർഗത്തിൽ നിന്ന് ഞങ്ങൾക്കൊപ്പമുണ്ട്, ഉമ്മകൾ, എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.