കുഞ്ചാക്കോ ബോബൻ്റെ പുതിയ ചിത്രം 'അറിയിപ്പ് '
ഒറ്റ് എന്ന ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന പുതിയ ചിത്രമാണ് അറിയിപ്പ്. മഹേഷ് നാരായണൻ ആണ് ചിത്രത്തിൻ്റെ സംവിധായകൻ. ജനപ്രീതിയും കലാമൂല്യവും ഉള്ള ചിത്രമെന്ന നിലയിൽ വൻ വിജയം നേടിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് അറിയിപ്പ്.
ടേക്ക് ഓഫ് ടീമിലെ മിക്കവാറും എല്ലാവരും അറിയിപ്പിൽ ഒന്നിക്കുന്നതായി കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എറണാകുളവും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിൻ്റെ ലൊക്കേഷൻ. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരാണ് അണിയറയിൽ പ്രവർത്തിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ഷെബിൻ ബക്കറും മഹേഷ് നാരായണനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമൻ്റെ വഴിയാണ് കുഞ്ചാക്കോ ബോബൻ്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ജനപ്രീതിക്കൊപ്പം നിരൂപക പ്രശംസയും നേടി ചിത്രം ബോക്സോഫീസിൽ മുന്നേറുകയാണ്.