ഏക സിവിൽ കോഡിനെതിരെ കുഞ്ഞാലിക്കുട്ടി; ഓപ്പറേഷൻ തിയേറ്ററിലെ ഹിജാബ് വിഷയത്തിൽ പഠിച്ചതിന് ശേഷം മാത്രം പ്രതികരണം എന്നും കുഞ്ഞാലിക്കുട്ടി.

ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളെ മാത്രമല്ല എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഏക സിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഏക സിവിൽ കോഡിനെതിരെ മതേതര കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിക്കുന്നതിന് വേണ്ടിയുള്ള പരിപാടികൾ തയാറാക്കും. കോഴിക്കോടും എറണാകുളത്തും എല്ലാവരെയും ഒരുമിപ്പിക്കാനായി പരിപാടി നടത്തും. ലോ കമ്മീഷന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. അതേ സമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹിജാബ് വിവാദത്തിൽ പഠിച്ചതിന് ശേഷം സംസാരിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Related Posts