കുന്നംകുളം താലൂക്ക് തല മുന്‍ഗണന റേഷന്‍കാര്‍ഡ് വിതരണം നടന്നു.

കുന്നംകുളം താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസിന് കീഴിൽ പുതുതായി അനുവദിക്കുന്ന മുന്‍ഗണന കാര്‍ഡുകളുടെ വിതരണോദ്ഘാടനം കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. എം എല്‍ എ എ. സി. മൊയ്തീന്‍ മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. എം.എല്‍.എ മുരളി പെരുനെല്ലി യോഗത്തില്‍ അധ്യക്ഷത വഹിച്ചു . 1076 കുടുംബങ്ങള്‍ക്കാണ് മുന്‍ഗണന കാര്‍ഡുകളുടെ പ്രയോജനം പുതുതായി ലഭിക്കുക. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് മുന്‍ഗണന കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നവര്‍ സ്വയം ഒഴിവായതിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായ ഇത്രയും കുടുംബങ്ങള്‍ക്ക് മുന്‍ഗണന കാര്‍ഡുകള്‍ അനുവദിക്കാനായത്.
ചടങ്ങില്‍ കുന്നംകുളം നഗരസഭ അധ്യക്ഷ സീത രവീന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികള്‍, റേഷന്‍ വ്യാപാരി സംഘടനകളുടെ പ്രതിനിധികള്‍, റേഷന്‍ കാര്‍ഡുടമകള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.