കുതിരാൻ തുരങ്കം ഞായറാഴ്ച തുറക്കുന്നതിൽ അനിശ്ചിതത്വം
കുതിരാൻ തുരങ്കം ഞായറാഴ്ച തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. നിർമ്മാണം കഴിഞ്ഞെങ്കിലും ദേശീയ പാത ഉദ്യോഗസ്ഥരുടെ പരിശോധന വൈകുന്നത് കാരണമാണ് കുതിരാൻ തുരങ്കം ഞായറാഴ്ച തുറക്കുന്നതിന് തീരുമാനം ആകാത്തത്. പാതക്ക് അന്തിമ അനുമതി നൽകേണ്ടത് ദേശീയ പാത അധികൃതരാണ്. തുരങ്കത്തിനു മുന്നിൽ ഒരു കവാടം സജ്ജികരിച്ചിട്ടുണ്ട്. തുരങ്കം തുറക്കാൻ ഉള്ള 95% ശതമാനം പണികളും പൂർത്തിയായി എന്നാണ് കെ.എം.സി കമ്പനി പറയുന്നത്. വാഹനങ്ങൾ കടത്തി വിട്ട് സുരക്ഷാ പരിശോധന നടത്തുന്ന ട്രയൽ റൺ എന്ന കടമ്പയാണ് കടക്കാനുള്ളത്. എന്താണ് പരിശോധന വൈകുന്നത് എന്നതിൽ വ്യക്തത ഇല്ല.