കുവൈറ്റിൽ പ്രവാസികളുടെ 14,600 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി.

കുവൈറ്റ്:

കുവൈറ്റിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻറ് പ്രവാസികളുടെ 14,600 ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. ഡ്രൈവിങ് ലൈസൻസിന് അർഹത ഇല്ലാത്ത തസ്തികളിലേക്ക് ജോലി മാറിയവർക്കാണ് ലൈസൻസ് നഷ്ടമായത്. നിലവിൽ കുവൈറ്റിൽ 15 ലക്ഷത്തി എഴുപത്തി അയ്യായിരം ഡ്രൈവിംഗ് ലൈസൻസ് ഉടമകളുണ്ട്. ഇതിൽ 6,70,000 പേർ സ്വദേശികളും, 8,50,000 പ്രവാസികളും, 30,000 ബിദുനികളും, 25,000 ഗൾഫ് പൗരന്മാരുമാണ്. ട്രാഫിക് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം വാഹനങ്ങളുടെ എണ്ണം 300,000 ആണ്.

Related Posts