കുവൈറ്റിൽ അറുപത് വയസ്സിനു മുകളിലുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീങ്ങി

കുവൈറ്റ് : അറുപത് വയസ്സിനു മുകളിലുള്ള ഹൈസ്കൂൾ ഡിപ്ലോമയും അതിനു താഴെയുള്ളവർക്കും വർക്ക് പെർമിറ്റ് പുതുക്കൽ നിരോധിക്കുന്നതിനോ അതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചതോ നിയമപരമായ തീരുമാനമല്ലെന്ന് ഫത്വ ആൻഡ് ലെജിസ്ലേഷൻ കമ്മിറ്റി പ്രസ്താവിച്ചു. ഈ അനിശ്ചിതത്വം ഈ ഗണത്തിൽ പെട്ടവരിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കിയെന്നും കമ്മറ്റി വിലയിരുത്തി .

ജോലി ചെയ്യാനുള്ള അനുമതി നൽകുന്നതിനുള്ള നിയമങ്ങളും നടപടിക്രമങ്ങളും പുറപ്പെടുവിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാന്പവറിനു അധികാരമില്ലെന്നും സമിതി വ്യക്തമാക്കി.

2020 ഓഗസ്റ്റിൽ മാൻപവർ അതോറിറ്റി പുറപ്പെടുവിച്ച തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും അത്തരം തീരുമാനങ്ങൾ പുറപ്പെടുവിക്കാൻ അധികാരം മാൻപവർ അതോറിറ്റിക്ക് ഇല്ലന്നും ഫത്വാ കമ്മിറ്റി പ്രസ്താവിച്ചു,

Related Posts