കുവൈറ്റ് എയർവേയ്‌സിന് അടുത്ത ആഴ്ച മൂന്ന് എയർബസ് വിമാനങ്ങൾ ലഭിക്കും

AL ANSARI TOP BANNER FINAL.png

എയർബസ് എ330, എയർബസ് എ320 എന്നീ ശ്രേണിയിൽ ഉള്ള മൂന്ന് പുതിയ വിമാനങ്ങൾ അടുത്തയാഴ്ച ലഭിക്കുമെന്ന് കുവൈറ്റ് എയർവേയ്സ് കോർപ്പറേഷൻ അറിയിച്ചു. കമ്പനിയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും തങ്ങളുടെ വിമാനങ്ങളുടെ ഫ്ളീറ്റ് മേഖലയിലെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്നതിനുമായി എയർബസ് കമ്പനിയിൽ നിന്ന് കെ എ സി വാങ്ങുന്ന വിമാനങ്ങളുടെ പരമ്പരയിൽ പെട്ടതാണ് ഈ വിമാനങ്ങളെന്ന് കമ്പനിയുടെ സി ഇ ഒ മാൻ റസൂക്കി വാർത്താക്കുറിപ്പിൽ പറഞ്ഞു. ലോകമെമ്പാടും ഹ്രസ്വവും ഇടത്തരവുമായ റൂട്ടുകളുടെ ശൃംഖല വിപുലീകരിക്കാനും പുതിയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനുമുള്ള കമ്പനിയുടെ പദ്ധതി നടപ്പാക്കുന്നതിന് പുതിയ വിമാനത്തിന്റെ വരവ് വലിയ സംഭാവന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന സാങ്കേതിക വിദ്യയും വൈവിധ്യമാർന്ന വിനോദ സംവിധാനവുമുള്ള ആധുനിക വിമാനങ്ങൾ യാത്രക്കാർക്ക് സുഖപ്രദമായ യാത്രാനുഭവം നൽകുന്നതിന് പുറമെ കുറഞ്ഞ ഇന്ധന ഉപഭോഗമാണ് പുതിയ വിമാനങ്ങളുടെ സവിശേഷതയെന്നും പരിസ്ഥിതി സൗഹാർദത്തോടെയാണ് നിർമ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ കുവൈറ്റ് എയർവേയ്‌സ് എയർബസുമായി 6 ബില്യൺ ഡോളർ മൂല്യത്തിൽ 31 വിമാനങ്ങൾ നവീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു.

Al Ansari_Kuwait.jpg

Related Posts