കുവൈറ്റിന് ലോകാരോഗ്യസംഘടനയുടെ പ്രശംസ.
By Jasi
കുവൈറ്റിന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും, മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്തുന്നതിനെയും ലോകാരോഗ്യസംഘടന പ്രശംസിച്ചു. ലോകാരോഗ്യസംഘടന പ്രതിനിധി ഡോ. അസ്സദ് ഹഫീസ് കുവൈറ്റ് റെഡ് ക്രസൻ്റ് സൊസൈറ്റി ( കെ ആര്‍ സി എസ് ) ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഹിലാല്‍ അല്‍ സയിറുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് കുവൈറ്റിനെ പ്രശംസിച്ചത്.