കുവൈറ്റ് ബാഡ്മിന്റൺ ചാലഞ്ച് 2022; തയ്യാറെടുപ്പുകൾ പൂർത്തിയായി

AL ANSARI TOP BANNER FINAL.png

കുവൈറ്റ് : ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷന്‍ കുവൈറ്റ് (ഐബാക് ) ആതിഥ്യമരുളുന്ന 'കുവൈറ്റ് ബാഡ്മിന്റൺ ചാലഞ്ച് 2022' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ 6 മുതല്‍ 8 വരെ നടക്കും. വേള്‍ഡ് റാങ്കില്‍ 100 ല്‍ താഴെയുള്ള അന്താരാഷ്ട്ര ബാഡ്മിന്റൺ കളിക്കാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമെന്ന് ഐബാക് ചെയര്‍മാന്‍ ഡോ. മണിമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് തയ്യാറാക്കിയ ഐബാക് കോര്‍ട്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുക. 6000 കുവൈറ്റ് ദിനാര്‍ മൂല്യമുള്ള സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. കളിക്കാരുടെ പങ്കാളിത്തത്തില്‍ ഇന്ത്യയാണ് മുന്നില്‍. സൗദി, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍നിന്നുള്ള കളിക്കാരും മത്സരത്തില്‍ പങ്കെടുക്കും. പുരുഷ, വനിത സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യൻ ബാഡ്മിന്റൺ അസോസിയേഷന്‍ പ്രസിഡണ്ട്‌ അനീഷ്‌ മാത്യൂ, ജനറല്‍സെക്രട്ടറി അജയകുമാര്‍ വാസുദേവന്‍‌, ഐബാക് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

Al Ansari_Kuwait.jpg

Related Posts