കുവൈറ്റിൽ ഭൂചലനം അനുഭവപ്പെട്ടു

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 4.28 ഓട്‌ കൂടിയാണു ചലനം അനുഭവപ്പെട്ടത്‌. ഇതേ തുടർന്ന് പലരും ഉറക്കിൽ നിന്ന് ഞെട്ടിയുണർന്നു. അഹമ്മദി ഗവർണ്ണറേറ്റിലെ താമസക്കാർക്കാണു ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്‌. ഇതേ തുടർന്ന് പലരും താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്ന് പുറത്തു വന്നു. അതേ സമയം രാജ്യത്ത്‌ ഇന്നുണ്ടായ ഭൂചലനത്തെ തുടർന്ന് ഇത്‌ വരെ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ലെന്ന് കുവൈത്ത്‌ അഗ്നിശമന രക്ഷാ വിഭാഗം അറിയിച്ചു. എന്നാൽ ഭൂചലനം സംഭവിച്ച ഉടൻ നിരവധി പേർ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ടുവെന്നും അധികൃതർ വ്യക്തമാക്കി.

Related Posts