കൊവിഡ് രണ്ടാം തരംഗത്തെ നേരിടാനായി ഇന്ത്യക്കുള്ള കുവൈറ്റ് സഹായം തുടരുന്നു .

കൊവിഡ് പശ്ചാത്തലത്തിൽ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ഉപകരണങ്ങൾ വഹിച്ചുകൊണ്ടുള്ള മറ്റൊരു കപ്പൽ കൂടി ഇന്ത്യൻ തുറമുഖത്ത് എത്തി. 210 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും 1,200 ഓക്സിജൻ സിലിണ്ടറുകളും വഹിച്ച് ഇന്ത്യൻ നാവികസേനയുടെ ഐ എൻ എസ് ശർഥുൽ എന്ന കപ്പലാണ് മംഗലാപുരത്ത് എത്തിയത് . സൗഹാർദ്ദ പരമായ സമീപനമുള്ള ഇന്ത്യൻ ജനതക്ക് ആശ്വാസമേകാനുള്ള നടപടികൾ തുടരുമെന്ന് ഇന്ത്യയിലെ കുവൈറ്റ് സ്ഥാനപതി ജാസെം അൽ നജീം പറഞ്ഞു. ആകാശമാർഗവും , കടൽ മാർഗവും അകെ 1400 മെട്രിക് ടൺ ലിക്വിഡ് ഓക്സിജൻ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആണ് പുരോഗമിക്കുന്നതെന്നു ആദ്ദേഹം വ്യക്തമാക്കി .ഇതോടെ ഇന്ത്യക്ക് ഏറ്റവും കൂടുതൽ സഹായമെത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആവും കുവൈറ്റിന്റെ സ്ഥാനം .

Related Posts