കുവൈറ്റ് ടവറിൽ ഇന്ത്യ, കുവൈറ്റ് പതാകകൾ തെളിഞ്ഞു .

കൊവിഡിനെതിരായ  കൂട്ടായ പോരാട്ടത്തിൽ പരമ്പരാഗതമായി ഇന്ത്യയുടെ  ഉറ്റസുഹൃത്തായ കുവൈറ്റിന്റെ പിന്തുണയും ഐക്യദാർഢ്യവും ആറിയിച്ച്‌  കുവൈറ്റ് ടവറിൽ ഇന്ത്യ, കുവൈറ്റ് പതാകകൾ തെളിഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി ഇന്ത്യയിലേക്ക് വലിയ സഹായമാണ് കുവൈറ്റ് എത്തിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സൗഹാർദ്ദമുള്ള ജനതക്കുള്ള ഐക്യദാർഢ്യം എന്നാണ് കുവൈറ്റ് ഈ സഹായപദ്ധതിയെ വിശേഷിപ്പിക്കുന്നത് .

Related Posts