കുവൈറ്റ് കേരള ഇസ്‌ലാഹീ സെന്റർ 'ഇസ്കോൺ 2022 ' നവംബർ 11,12 തിയ്യതികളിൽ

AL ANSARI TOP BANNER FINAL.png

കുവൈറ്റ് : വർധിച്ചുവരുന്ന പ്രണയ-ലഹരി-ലൈംഗിക-കുറ്റകൃത്യങ്ങൾ, ആത്മഹത്യകൾ തുടങ്ങിയവയെ കുറിച്ച് യുവജനങ്ങൾക്കും രക്ഷിതാക്കൾക്കും അവബോധം നൽകുന്നതിനായും മതധാർമികമൂല്യങ്ങളിൽ അധിഷ്ഠിതമായ ജീവിതവീക്ഷണവും വിജയോന്മുഖമായ ദിശാബോധവും പകർന്നുനൽകുന്നതിനായും കുവൈറ്റ് കേരള ഇസ്‌ലാഹീ സെന്റർ 'ഇസ്കോൺ 2022 ' എന്നപേരിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് സ്റ്റുഡൻസ് കോൺഫറൻസ് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആധുനികസമൂഹത്തെ ഗ്രസിച്ചിട്ടുള്ള ജീർണതകളും അനിശ്ചിതത്വങ്ങളും വിദ്യാർത്ഥിസമൂഹത്തിലും വലിയ ദുഃസ്വാധീനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ആധുനിക സാങ്കേതികസൗകര്യങ്ങളും അതിരുകളില്ലാത്ത സാമൂഹ്യമാധ്യമങ്ങളും ഇതിന് ആക്കം കൂട്ടുന്നു. കുവൈത്തിലെ സാമാന്യം സുരക്ഷിതമായ സാമൂഹികാന്തരീക്ഷം വിട്ട് നാട്ടിലെ കേമ്പസുകളിലേക്ക് ചേക്കേറുമ്പോൾ പ്രവാസി വിദ്യാർത്ഥികൾക്ക് നേരിടാനുള്ള സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാണ്. അതിസ്വാതന്ത്ര്യവാദങ്ങൾ, വർധിച്ചുവരുന്ന പ്രണയ-ലഹരി-ലൈംഗിക-കുറ്റകൃത്യങ്ങൾ, ആത്മഹത്യകൾ തുടങ്ങിയവ വ്യക്തിത്വപ്രതിസന്ധി വർധിപ്പിക്കുന്നവയാണന്ന് കുവൈറ്റ് കേരള ഇസ്‌ലാഹീ സെന്റർ വിലയിരുത്തുന്നതായി വാർത്താ കുറിപ്പ് വ്യക്തമാക്കുന്നു.

ഇസ്കോണിന്റെ 9 -ആമത് പതിപ്പാണ് നവംബർ 11,12 തിയ്യതികളിൽ ആയി നടക്കുക. രണ്ട് ദിവസങ്ങളിൽ മൂന്ന് വേദികളിലായി ആകെ 10 സെഷനുകൾ നടക്കും. സി.പി. അബ്ദുൽ അസീസ് (സ്വാഗതസംഘം ചെയർമാൻ), സുനാശ് ഷുക്കൂർ (സ്വാഗതസംഘം ജനറൽ കൺവീനർ), അബ്ദുൽ അസീസ് നരക്കോട് (സ്വാഗതസംഘം കൺവീനർ), സക്കീർ കൊയിലാണ്ടി (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) , അബ്ദുൽ ലത്തീഫ് കെ.സി. (സ്വാഗതസംഘം വൈസ് ചെയർമാൻ), എൻ.കെ. അബ്ദുസ്സലാം (പബ്ലിക് റിലേഷൻ വിങ് ചെയർമാൻ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Al Ansari_Kuwait.jpg

Related Posts