കുവൈറ്റ് കേരള ഇസ്‌ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ നബിദിന മഹാസമ്മേളനം സെപ്റ്റംബർ 28, 29 ദിവസങ്ങളിൽ നടക്കും

കുവൈറ്റ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കുവൈറ്റിലെ പോഷക ഘടകം കുവൈറ്റ് കേരള ഇസ്‌ലാമിക് കൗൺസിൽ നബിദിനത്തോടനുബന്ധിച്ച് മുഹബ്ബത്തെ റസൂൽ നബിദിന മഹാസമ്മേളനം സെപ്റ്റംബർ 28, 29 ദിവസങ്ങളിൽ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തും . ഏകദേശം നാലായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിൽ എസ്കെഎസ്എസ്എഫ് സംസ്ഥാന ട്രഷറർ സയ്യിദ് ഫഖ്റുദ്ദീൻ ഹസനി തങ്ങൾ കണ്ണന്തളി, പ്രഗൽഭ പണ്ഡിതനും പ്രഭാഷകനുമായ സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളത്തിൽ അറിയിച്ചു . ഇതിനോട് അനുബന്ധിച്ച് സംഘടനാപരമായും, സാമൂഹികപരമായുള്ള നിരവധി പ്രഖ്യാപനങ്ങൾ നടക്കുമെന്നും സംഘാടകർ അറിയിച്ചു . കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി , കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി , കേന്ദ്ര മീഡിയ & ഐ.ടി സെക്രട്ടറി : എഞ്ചിനീയർ മുനീർ പെരുമുഖം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 28.09.2023 വ്യാഴാഴ്ച ഇശാ നമസ്കാരത്തിന് ശേഷം മജ്ലിസുന്നൂർ ആത്മീയ സദസ്സ് ,29.09.2023 വെള്ളിയാഴ്ച അസ്ർ നമസ്കാരത്തിന് ശേഷം ബുർദ മജ്ലിസ് , മഗ്‌രിബ് നമസ്കാരത്തിന് ശേഷം മൗലിദ് സദസ്സ്, പിന്നീട് നബിദിന മഹാ സമ്മേളനം എന്നീ ക്രമത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

Related Posts