'മാനവികതയുടെ വർത്തമാനം' എന്ന പ്രമേയത്തിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു
കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ മാനവികതയുടെ വർത്തമാനം എന്ന പ്രമേയത്തെ ആസ്പദമാക്കി സൗഹൃദ സമ്മേളനം നടത്തുന്നു. ജൂലൈ 22ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം 6:00 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ പ്രമുഖ പ്രഭാഷകനും മോട്ടിവേറ്ററുമായ പി.എം.എ. ഗഫൂർ വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തും. സാമൂഹ്യ, സാംസ്‌കാരിക, വ്യാപാര രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. ഇതു സംബന്ധിച്ച് ചേർന്ന കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പരിപാടിക്ക് അംഗീകാരം നൽകി. പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ മുസ്തഫ ഹംസ ഉദ്ഘാടനം നിർവഹിച്ചു . പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതിക്കു രൂപം നൽകി. എ.വി.മുസ്തഫ ചെയർമാനും, അബ്ദുൽ കലാം മൗലവി വൈസ് ചെയർമാനും, പി റഫീഖ് കൺവീനറും ആയി കമ്മിറ്റി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി, പബ്ലിസിറ്റി മജീദ് റവബി (കൺവീർ) വി അബ്ദുൽ കരീം, ഹാരിസ് പിഎം, പിഎം ശരീഫ് (ജോയിന്റ് കൺവീനർ) സ്പോൺസർഷിപ്, സുൽഫിഖർ എം.പി (കൺവീനർ) മുസ്തഫ മാസ്റ്റർ, വി കെ നാസർ, സി എം അഷറഫ്, പിഎം ശരീഫ്, ഹമീദ് മുലക്കി (ജോയിന്റ് കൺവീനർ) സ്റ്റേജ്, കെ ഓ മൊയ്തു മേമി (കൺവീനർ) സി എം അഷ്‌റഫ് (ജോ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിനു സെക്രട്ടറി കെ സി റഫീഖ് സ്വാഗതവും വി എച്ച് .മുസ്തഫ നന്ദിയും പറഞ്ഞു.