കുവൈറ്റ് കെ.എം.സി.സി. തൃശൂർ ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ ബൈത്തുറഹ്മയുടെ താക്കോൽ ദാനം നിർവഹിച്ചു

കുവൈറ്റ് കെ.എം.സി.സി. അംഗത്തിന് കുവൈറ്റ് കെ.എം.സി.സി. തൃശൂർ ജില്ലാ കമ്മിറ്റി നിർമ്മിച്ച് നൽകിയ ബൈത്തുറഹ്മയുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കെ.എം.സി.സി. തൃശൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൾ അസീസ് വലിയകത്ത് അദ്ധ്യക്ഷനായിരുന്നു. കുവൈറ്റ് കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ധീൻ കണ്ണേത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ്, തൃശൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അസ്ഗറലി തങ്ങൾ, കുഞ്ഞിമൊയ്‌ദീൻ കുട്ടി ചാലിയം, അൽത്താഫ് തങ്ങൾ, ഇസ്ഹാഖ് കൈപ്പമംഗലം സംസാരിച്ചു. കുവൈറ്റ് കെ.എം.സി.സി. മണലൂർ മണ്ഡലം പ്രസിഡണ്ട് ലത്തീഫ് പാടൂർ സ്വാഗതവും, നിസാർ മരുതയൂർ നന്ദിയും പറഞ്ഞു.

Related Posts