കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം "തനിമയിൽ ഒരോണം" വർണാഭമായി ആഘോഷിച്ചു

AL ANSARI TOP BANNER FINAL.png

കുവൈറ്റ് : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ.കെ.സി.എ) ഈ വർഷത്തെ ഓണാഘോഷം 'തനിമയിൽ ഓരോണം' 2022 എന്ന പേരിൽ വർണാഭമായി ആഘോഷിച്ചു. അബ്ബാസിയ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ കേരളത്തനിമ നിറഞ്ഞു നിന്ന ഘോഷയാത്രയോടെ ആരംഭിച്ചു. ചെണ്ട മേളവും പുലികളിയും മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പുമെല്ലാമായി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഘോഷയാത്രയിൽ കുവൈറ്റിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ മത്സരാവേശത്തോടെ പങ്കെടുത്തു. തുടർന്ന് നടന്ന പൊതു സമ്മേളനം കോട്ടയത്ത് നിന്നുള്ള പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. കെ.കെ.സി.എ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഫാദർ മാത്യു മുരിക്കനാൽപ്രായിൽ അനുഗ്രഹ പ്രഭാഷണം നടത്തി . ജന.സെക്രട്ടറി ബിജോ മൽപാങ്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ റവ.ഫാദർ പ്രകാശ് തോമസ്, കെ കെ സി എ പോഷക സംഘടനാ ഭാരവാഹികകളായ ഷൈനി ജോസഫ്, ഷാലു ഷാജി, ഡൈസ് ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.കെ.സി.എ ട്രഷറർ ജോസ്കുട്ടി പുത്തൻതറ നന്ദി രേഖപ്പെടുത്തി. ജോസ്മോൻ ഫ്രാൻസിസ്, എലിസബത്ത് ഷാജി, അശ്വൽ ഷൈജു , സാനിയ ബൈജു എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു.

ഓണാഘോഷത്തിന്റെ മുന്നോടിയായി സംഘടപ്പിച്ച ഇന്റർനാഷണൽ ഓൺലൈൻ ഡാൻസ് റീൽസ് മത്സരം, ഘോഷയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മാവേലി മത്സരം എന്നിവയുടെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ഓണാഘോഷത്തിന്റെ ഭാഗമായുള്ള സുവനീറിന്റെ പ്രകാശന കർമ്മം നിർവഹിക്കുകയും ചെയ്തു. ഓണാഘോഷ പരിപാടിയുടെ പ്രധാന സ്പോൺസർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയര്മാൻ മുസ്തഫ ഹംസ കെ കെ സി എ അംഗങ്ങൾക്ക് നൽകുന്ന പ്രിവിലേജ് കാർഡിന്റെ വിതരണോത്ഘാടനം നിർവഹിച്ചു.

പൊതു സമ്മേളനത്തിന് ശേഷം സംഘടിപ്പിച്ച കലാസന്ധ്യ, വിവിധ യൂണിറ്റുകളും പോഷക സംഘടനകളും അവതരിപ്പിച്ച വർണ്ണ ശബളമായ നൃത്ത സംഗീത കലാ പ്രകടനങ്ങളാൽ സമ്പന്നമായിരുന്നു. അതോടൊപ്പം നാട്ടിൽനിന്നും എത്തിയ പ്രമുഖ ഗായകരുടെ സംഗീത വിരുന്നും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. കെ.കെ.സി.എ വൈസ് പ്രസിഡണ്ട് ബിനോ കദളിക്കാട്ട് , ജോയിന്റ് സെക്രട്ടറി അനീഷ് എം ജോസ് , ജോയിന്റ് ട്രഷറർ വിനിൽ പെരുമാനൂർ, വിവിധ സബ്ബ് കമ്മിറ്റി കൺവീനർമാരായ ഡോണ തോമസ്, വിനോയ് കരിമ്പിൽ, സിജോ അബ്രാഹം, റെബിൻ ചാക്കോ തുടങ്ങി മറ്റു കമ്മിറ്റി ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.

AL ANSARI BOTTOM 1.jpg

Related Posts