കുവൈറ്റ് തൊഴിൽ വിപണിയിൽ ആദ്യ മൂന്ന് മാസത്തിൽ 22,000 പുതിയ തൊഴിലാളികൾ എത്തിചേർന്നു

കുവൈറ്റ് : സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സും, ജനറൽ അതോറിറ്റി ഫോർ മാൻപവറും സംയുക്തമായുള്ള ലേബർ മാർക്കറ്റ് സിസ്റ്റം പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2022-ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്ത് എത്തിയ മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തി . ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്ത് പ്രവേശിച്ച മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 22,000 ആണന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ഇവരിൽ 88.9% ഗാർഹിക തൊഴിലാളികൾ ആണ്, പ്രത്യേകിച്ച് ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക, ബെനിൻ, സുഡാൻ എന്നീ 6 രാജ്യങ്ങളിൽ നിന്നായി മാത്രം 19,532 പേർ കുവൈറ്റിൽ എത്തി. മൊത്തം തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടും ആർട്ടിക്കിൾ 18-ന് കീഴിലുള്ള തൊഴിലാളികളുടെ എണ്ണത്തിൽ 50% ഇടിവുണ്ടായതായും സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു.

Related Posts