കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റ് രംഗോലി മത്സരം സംഘടിപ്പിച്ചു


കുവൈറ്റ് ലുലു ഹൈപ്പർ മാർക്കറ്റിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ദീപാവലി ആഘോഷ പരിപാടികൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായുള്ള ലുലു വാലി ദീപാവലി പ്രമോഷന്റെ ഭാഗമായി അൽ റായ് ഹൈപ്പർമാർക്കറ്റിൽ രംഗോലി മത്സരം സംഘടിപ്പിച്ചു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് 12 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിവിധ ഔട്ലെറ്റുകളിൽ ഈ കാലയളവിൽ വിവിധ പരിപാടികൾ നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു . രംഗോലി മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കുവൈറ്റിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും നടന്നുകൊണ്ടിരിക്കുന്ന ലുലു വാലി ദീപാവലി 2022 പ്രമോഷന്റെ ഭാഗമായി വൈവിധ്യമാർന്ന ആകർഷകമായ ഓഫറുകളും ഭക്ഷണങ്ങപദാർത്ഥങ്ങൾക്കും ദീപാവലി മധുരപലഹാരങ്ങൾക്കും പ്രത്യേക ഓഫറുകളും ലഭിക്കും.

