102 വയസുകാരിയുടെ ഹൃദയ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ; ആരോ​ഗ്യ രം​ഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി കുവൈറ്റ്

കുവൈറ്റ് : 102 വയസുകാരിയുടെ ഹൃദയ വാൽവ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയം തീർത്താണ് രാജ്യംചരിത്രം രചിച്ചത്. സബാഹ് അൽ അഹമ്മദ് ഹാർട്ട് സെന്ററിലെ മെഡിക്കൽ ടീമാണ് വിജയകരമായി ശസ്ത്രക്രിയപൂർത്തീകരിച്ചത്. 102 വയസ്സുള്ള കുവൈത്തി പൗരയാണ് ശസ്ത്രക്രിയക്ക് വിധേയയായത്. കൺസൾട്ടന്റ്കാർഡിയോളജിസ്റ്റ് ഡോ. നാദർ അൽ അസൗസി, കാർഡിയോളജി വിഭാ​ഗം വിദ​ഗ്ധൻ ഡോ. അഹമ്മദ് സെയ്ദ്താഹ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

ഇത്രയും പ്രായമുള്ള ഒരാൾക്ക് ഈ ശസ്ത്രക്രിയ നടത്തുന്നത് ആദ്യമായാണ്. ഹൃദയത്തിലെ അയോർട്ടവാൽവിലെ പ്രശ്നങ്ങളാണ് സ്ത്രീ അനുഭവിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. അധികദിവസമെടുക്കാതെ തന്നെ ആശുപത്രി വിടാൻ സാധിക്കുമെന്നും അവർക്ക് സാധാരണ ജീവിതത്തിലേക്ക്മടങ്ങാമെന്നുമാണ് ഡോക്ടർമാർ പ്രതീക്ഷ പങ്കുവെച്ചത്. നേഴ്സിംഗ് ഓഫീസർ ഇലാഫ് അൽ സൈഫ്, ഹുസ്സംഎൽ ദിൻ, റാലിദ് മെഹ്‍ലം എന്നിവരും റേഡിയോളജി നെക്നീഷ്യന്മാരായ മനീഷ് കുമാർ, സന്ദീപ് പിള്ള മറ്റ്നേഴ്സിം​ഗ് സ്റ്റാഫുകൾ എന്നിവരും ശസ്ത്രക്രിയ വിജയമാക്കുന്നതിൽ പങ്കുവഹിച്ചു.

Related Posts