ഇന്റര്‍നെറ്റ് വേഗതയിൽ കുവൈറ്റ് ലോകത്ത് പത്താം സ്ഥാനത്ത്

AL ANSARI TOP BANNER FINAL.png

കുവൈറ്റ് : ലോകത്ത് മൊബൈൽ ഇന്‍റർനെറ്റ് വേഗത കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ് 10-ാം സ്ഥാനത്ത്. അമേരിക്കൻ കമ്പനിയായ ഓക്‌ലയുടെ സ്പീഡ് ടെസ്റ്റ് പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് മെച്ചപ്പെട്ട പ്രകടനം രേഖപ്പെടുത്തിയത്. സെക്കൻഡിൽ 95.04 മെഗാബൈറ്റാണ് രാജ്യത്തിന്‍റെ ശരാശരി വേഗത. ഗൾഫ് രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ്. ഖത്തറാണ് ഒന്നാം സ്ഥാനത്ത്. ഫിക്സഡ് ബ്രോഡ്ബാൻഡ് ഉപയോഗിച്ചുള്ള ഇന്‍റർനെറ്റ് വേഗതയുടെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ 20-ാം സ്ഥാനത്താണ് രാജ്യം. സെക്കൻഡിൽ 112.5 മെഗാബൈറ്റാണ് വേഗത. അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് കുവൈറ്റ് . ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സ്പീഡ്ടെസ്റ്റുകൾ ഉപയോഗിച്ച് നടത്തിയ ദശലക്ഷക്കണക്കിന് ടെസ്റ്റുകളിൽ നിന്നാണ് ആഗോള സൂചികയുടെ ഡാറ്റാ റിപ്പോർട്ട് ഓക്‌ല തയാറാക്കുന്നത്.

Al Ansari_Kuwait.jpg


Related Posts