ലോകത്തിലെ ഏറ്റവും സമ്പന്നരും സന്തുഷ്ടരുമായ ജനവിഭാഗം - അറബ് ലോകത്ത് കുവൈറ്റ് ഒന്നാമത്

ആഗോള തലത്തിൽ രണ്ടാം സ്ഥാനം

ലോകത്തിലെ ഏറ്റവും സമ്പന്നരും സന്തുഷ്ടരുമായ ജനവിഭാഗത്തിന്റെ പട്ടികയിൽ കുവൈറ്റികൾക്ക് രണ്ടാം സ്ഥാനം. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലെ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെ പുറത്തിറക്കിയ ഏറ്റവും പുതിയ സാമ്പത്തിക പഠന റിപ്പോർട്ടിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.കുവൈറ്റിലെ തൊഴിലില്ലായ്മ നിരക്ക് 3% ൽ താഴെയാണ്. സ്വദേശികളായ ബിരുദധാരികൾക്ക് പ്രതിമാസ സ്റ്റൈപ്പന്റും തൊഴിലന്വേഷകർക്ക് തൊഴിലില്ലായ്മ വേതനവും നൽകുന്ന രാജ്യമാണ് കുവൈറ്റ് . കൂടാതെ ജോലിയിൽ നിന്ന് രാജിവെക്കുന്നവർക്ക് സാമൂഹിക സുരക്ഷാ ഇൻഷുറൻസും നൽകുന്നു എന്നതും കുവൈറ്റിന്റെ സവിശേഷതയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. സ്വിറ്റ്സർലാൻഡ് ആണ് പട്ടികയിൽ ഒന്നാമത്. പട്ടികയിൽ ഇടം പിടിച്ച ആദ്യ പത്തിൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏക രാജ്യവും കുവൈറ്റ് ആണ്.

Related Posts