ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികളുടെയും സ്വദേശികളുടെയും പ്രവേശനവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കുവൈറ്റ്
കുവൈറ്റ്:
കുവൈറ്റിൽ വിദേശികളുടെയും സ്വദേശികളുടെയും പ്രവേശനവുമായി ബന്ധപെട്ട് വിശദമായ മാർഗ്ഗനിർദേശങ്ങൾ കുവൈറ്റ് സിവിൽ വ്യോമയാന അധികൃതർ പുറപ്പെടിവിച്ചു. കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിബന്ധനകൾ ഇവയാണ് :-
കുവൈറ്റിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ച് തിരികെ എത്തുന്നവരുടെ ഇമ്മ്യൂൺ / കുവൈറ്റ് മൊബെയിൽ ഐ.ഡി. ആപ്പിൽ നിറം പച്ച ആയിരിക്കണം.
* രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂർ സാധുതയുള്ള പി. സി. ആർ. സർട്ടിഫിക്കറ്റ് ഹാജരാക്കണം.കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായിരിക്കരുത്.
* കുവൈറ്റ് അംഗികൃത വാക്സിനുകളായ ഫൈസർ, ഓക്സ്ഫോർഡ് / ആസ്ട്ര സേനേക്ക, മോഡേർണ മുതലായ ഏതെങ്കിലും ഒരു വാക്സിന്റെ രണ്ട് ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കണം.ജോൺസൺ & ജോൺസൺ വാക്സിൻ ആണെങ്കിൽ ഒരു ഡോസ് പൂർത്തിയാക്കിയാൽ മതി.
* വാക്സിനേഷൻ സർട്ടിഫിക്കറ്റ് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അംഗീകാരം ലഭിക്കുകയും ചെയ്യണം.
* ശ്ലോനക് ആപ്പിലും കുവൈറ്റ് മോസാഫിർ പ്ലാറ്റഫോമിലും യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം.
* രാജ്യത്ത് എത്തിയാൽ വിമാനത്താവളത്തിൽ വെച്ച് പി. സി. ആർ. പരിശോധനക്ക് വിധേയരാകേണ്ടതാണ്.ഇതിനു ശേഷം ഒരാഴ്ചത്തെ ഹോം ക്വാറന്റൈൻ അനുഷ്ഠിക്കണം. ഇതിനു മുമ്പായി ക്വാറന്റൈൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ചെലവിൽ പി. സി. ആർ. പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ ക്വാറന്റൈൻ അവസാനിപ്പിക്കാവുന്നതാണു.ഓഗസ്റ്റ് ഒന്ന് മുതൽ
വിദേശികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് കഴിഞ്ഞ മാസം 17 നു മന്ത്രി സഭാ തീരുമാനം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദേശികൾക്ക് നേരിട്ട് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിൽ ഇത് വരെ അനിശ്ചിതത്ത്വം നില നിൽക്കുകയായിരുന്നു. പുതിയ തീരുമാന പ്രകാരം മേൽ പറഞ്ഞ നിബന്ധനകൾ പൂർത്തിയാക്കി സാധുവായ താമസരേഖയുള്ള എല്ലാവർക്കും രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കാം.