അത്യാധുനിക സൈനിക വിമാനം 'യൂറോഫൈറ്റർ ടൈഫൂൺ' കുവൈറ്റിന് കൈമാറി.

കുവൈറ്റ്‌: ലോകത്തിലെ ഏറ്റവും നൂതനമായ ന്യൂജനറേഷൻ സ്വിംഗ് റോൾ കോംബാറ്റ് എയർക്രാഫ്റ്റിന്റെനിർമ്മാതാക്കളായ ഇറ്റലിയിലെ ലിയോനാർഡോ ഗ്രൂപ്പിൽ നിന്ന് രണ്ട് യൂറോഫൈറ്റർ ടൈഫൂണുകളുടെ ആദ്യബാച്ച് കുവൈറ്റ് എയർഫോഴ്‌സിന് ലഭിച്ചു. ഇറ്റലിയിലെ ടൂറിൻ പ്രവിശ്യയിലെ കാസെല്ലെ എയർബേസിൽ നടന്നകൈമാറൽ ചടങ്ങിൽ ഇറ്റലിയിലെ അംബാസഡർ ഷെയ്ഖ് അസം അൽ സബാഹ്, എയർഫോഴ്സ് ഡെപ്യൂട്ടികമാൻഡർ എയർ വൈസ് മാർഷൽ സ്റ്റാഫ്‌ ബന്ദർ അൽ മെസിൻ, കുവൈറ്റിൽ നിന്നുള്ള മറ്റ് സൈനിക ഉന്നതർ, ലിയനാർഡോയിലെ എയർക്രാഫ്റ്റ് ഡിവിഷന്റെ മാനേജിംഗ് ഡയറക്ടർ മാർക്കോ സോഫ്, യൂറോഫൈറ്റർ സിഇഒഹെർമൻ ക്ലെസെൻ എന്നിവർ പങ്കെടുത്തു.

എട്ട് ബില്യൺ യൂറോയുടെ കരാറാണ് ഇറ്റലിയും കുവൈറ്റും തമ്മിൽ ഒപ്പിട്ടിട്ടുള്ളത്. ഇതിന്റെ ഭാ​ഗമായി 28 യൂറോഫൈറ്റർ ഫൈറ്റേഴ്സ് ആണ് ഇറ്റലി കുവൈറ്റിന് നൽകുക. ഡിസംബർ 14നാണ് ഇറ്റലിയിലെ ടൂറിനിൽനിന്ന് ഫൈറ്റേഴ്സ് പുറപ്പെടുക. തുടർന്ന് കുവൈറ്റിലെ അലി അൽ സലിം മിലിട്ടറി ബേസിൽ എത്തിക്കും.

Related Posts