കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് ; നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും നീക്കി

ഒക്ടോബർ 24 മുതൽ ആണ് തീരുമാനങ്ങൾ നിലവിൽ വരിക

കുവൈറ്റ് : 20 മാസത്തെ കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ച് മഹാമാരിക്ക് ശേഷമുള്ള ജീവിതത്തിലേക്ക് "ജാഗ്രതയോടെ" മടങ്ങിവരുമെന്ന് കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഒക്ടോബർ 24 മുതൽ, എയർപോർട്ട് പൂർണ്ണ ശേഷിയിൽ പുനരാരംഭിക്കുകയും എല്ലാ തരത്തിലുള്ള വിസകളും നൽകുകയും ചെയ്യും. പകർച്ചവ്യാധിക്ക് മുമ്പുള്ള ജീവിതത്തിലേക്ക് മടങ്ങിവരുന്നതിന്റെ ഭാഗമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ഘട്ടത്തിന്റെ തുടക്കമാണ് ഞങ്ങൾ പ്രഖ്യാപിക്കുന്നതെന്ന് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-സബാഹ് മന്ത്രിസഭയുടെ ഒരു അസാധാരണ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു .

രാജ്യത്ത് 2,400 ലധികം പേർ കൊവിഡ് ബാധയിൽ മരിച്ചിരുന്നു . കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ സർക്കാർ ഏർപ്പെടുത്താൻ തുടങ്ങിയ എല്ലാ നിയന്ത്രണങ്ങളും റദ്ദാക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ മുൻനിരയിൽ ഉണ്ടായ എല്ലാവരെയും അദ്ധേഹം "വൈറ്റ് ആർമി" എന്ന് വിളിച്ചാണ് അഭിനന്ദനം അറിയിച്ചത് . മുൻനിര പ്രവർത്തകർക്കും കൊവിഡ് -19 നെ നേരിടാനുള്ള അസാധാരണ ശ്രമങ്ങളിൽ പങ്കെടുത്ത എല്ലാ സന്നദ്ധപ്രവർത്തകർക്കും ഷെയ്ഖ് സബാഹ് നന്ദി രേഖപ്പെടുത്തി.

ഒക്ടോബര്‍ 22 മുതല്‍ പള്ളികളില്‍ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. എന്നാല്‍ മാസ്‌ക് ധരിക്കണം.കോൺഫറൻസുകളും, വിവാഹ പാർട്ടികളും അനുവദിക്കും തീരുമാനം ഒക്ടോബർ 24 മുതൽ പ്രാബല്യത്തിൽ വരും. തുറന്ന പ്രദേശങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒക്ടോബർ 24 മുതൽ പിൻവലിക്കാൻ തീരുമാനമുണ്ടങ്കിലും . ഇൻഡോർ പരിപാടികൾക്ക് മാസ്ക് ധരിക്കണം . കുവൈറ്റ് അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ച എല്ലാവർക്കും എല്ലാ തരത്തിലുമുള്ള വിസകളും അനുവദിക്കാനും തീരുമാനമായി . കൂടാതെ കുവൈറ്റ് വിമാനതാവളത്തിന്റെ പ്രവർത്തനം പൂർണ ശേഷിയിൽ ആരംഭിക്കുകയും ചെയ്യും

Related Posts