കുവൈറ്റ് സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ 2022 : തീം സോങ്ങ്‌ പ്രകാശനം ചെയ്തു

AL ANSARI TOP BANNER FINAL.png

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ 2022-നോടനുബന്ധിച്ചുള്ള തീം സോംങ്ങിന്റെ പ്രകാശനകർമ്മം നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌, അബ്ബാസിയ ബസേലിയോസ്‌ ഹാൾ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ എന്നിടങ്ങളിൽ നിർവ്വഹിച്ചു. ചടങ്ങുകൾക്ക്‌ മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ്‌ ജോൺ എന്നിവർ നേതൃത്വം നൽകി. റോയ്‌ പുത്തൂർ ആലപിച്ച ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത്‌ ഫാ. അനുപ്‌ ജോസഫ്‌ ഈപ്പൻ ചെന്നൈയാണ്‌. ഇടവക ട്രസ്റ്റീ സാബു ഏലിയാസ്‌, സെക്രട്ടറി ഐസക്‌ വർഗീസ്‌, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ-കൺവീനർ ബിനു ബെന്ന്യാം, ജോയിന്റ്‌ ജനറൽ-കൺവീനർ തോമസ്‌ മാത്യൂ, ഫിനാൻസ്‌-കൺവീനർ മനോജ്‌ തോമസ്‌, പ്രോഗ്രാം-കൺവീനർ വർഗീസ്‌ ജോസഫ്‌, പബ്ളിസിറ്റി-കൺവീനർ സിബി അലക്സാണ്ടാർ, പബ്ളിസിറ്റി ജോയിന്റ്‌-കൺവീനർ ജേക്കബ്‌ റോയ്‌ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Al Ansari_Kuwait.jpg

Related Posts