കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് 48 മണിക്കൂര്‍ മുന്‍പെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പത്ത് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാക്കിയതായി കുവൈറ്റ് മന്ത്രിസഭ യോഗം തീരുമാനിച്ചു.
കൊവിഡ് പ്രധിരോധ നടപടികൾ കർശനമാക്കി കുവൈറ്റ്.
![](/media/images/Kuwait_Covid.width-1000.jpg)
കുവൈറ്റ്: കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് കൊവിഡ് പ്രധിരോധ നടപടികൾ കർശനമാക്കി കുവൈറ്റ്. ഡിസംബർ 20 ന് വൈകീട്ട് ചേര്‍ന്ന അസാധാരണ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ആഗോള തലത്തിൽ ഒമിക്രോൺ വൈറസ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണു തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
പുതിയ നിര്‍ദ്ദേശ പ്രകാരം അടുത്ത ഞായറാഴ്ച മുതൽ രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും 10 ദിവസത്തെ ഹോം ക്വാറന്റൈൻ ഏർപ്പെടുത്തും. രാജ്യത്ത് എത്തി മൂന്ന് ദിവസത്തിന് ശേഷം പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയാല്‍ ക്വാറന്റൈനില്‍ നിന്നും പുറത്ത് കടക്കാം. കുവൈറ്റ് അംഗീകരിച്ചിട്ടുള്ള രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ച് 9 മാസത്തിൽ കൂടുതലുള്ളവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്ത പക്ഷം പൂര്‍ണ്ണ വാക്സിന്‍ സ്വീകരിച്ചവരായി കണക്കാക്കില്ലെന്നും ജനുവരി 2 മുതൽ ബൂസ്സര്‍ ഡോസ് നിര്‍ബന്ധമാക്കിയതായും കുവൈറ്റ് മന്ത്രിസഭ അറിയിച്ചു. ഇതോടെ രാജ്യത്തിനകത്തെക്കും പുറത്തേക്കും യാത്ര ചെയ്യണമെങ്കില്‍ ബൂസ്റ്റർ ഡോസ് നിര്‍ബന്ധമാകും.