ജനസംഖ്യ ആനുപാതികമായി ലോകത്തെ ശതകോടിശ്വരന്മാരുടെ പട്ടികയിൽ കുവൈറ്റ് ഒന്നാമത്

ജനസംഖ്യ ആനുപാതികമായി ലോകത്തെ ശതകോടിശ്വരന്മാരുടെ പട്ടികയിൽ കുവൈറ്റ് ഒന്നാമതെത്തി. അൾട്രാറ്റ കോർപ്പറേഷന്റെ റിപ്പോർട്ട് പ്രകാരം ജനസംഖ്യ അനുപാതത്തിൽ 33,090 പേരിൽ ഒരു ശതകോടീശ്വരൻ എന്ന നിലയിൽ ആണ് കുവൈറ്റ് ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയത് . 56,209 പേരിൽ ഒരു ശതകോടീശ്വരൻ എന്ന നിലയിൽ സാൻ ഫ്രാൻസിസ്കോ രണ്ടാംസ്ഥാനത്തും, 59,516 പേരിൽ ഒരാൾ എന്ന നിലയിൽ ഹോങ്കോങ് മൂന്നാം സ്ഥാനത്തും എത്തി .ലോകത്തിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2021-ൽ 17.8 ശതമാനം ഉയർന്ന് 11.8 ട്രില്യൺ ഡോളറിലെത്തി, ലോകത്തിലെ ശതകോടീശ്വരന്മാരുടെ എണ്ണം 3.3 ശതമാനം വർദ്ധിച്ച് 3,311 ആയി ഉയർന്നുവെന്ന് അൾട്രാറ്റ വെളിപ്പെടുത്തി. ആഗോള സമ്പത്തിന്റെ അളവിന്റെ ഉയർന്ന അനുപാതം ശതകോടീശ്വരന്മാർ കുത്തകയാക്കുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Related Posts