കുവൈറ്റിൽ മൂല്യ വർദ്ധിത നികുതി ഏർപ്പെടുത്താൻ സാധ്യത . ലോകബാങ്ക് റിപ്പോർട്ടിൽ ആണ് ഈ കാര്യം പരാമർശിക്കുന്നത്.

കുവൈറ്റിൽ ഈ വർഷമോ അടുത്ത വർഷം തുടക്കത്തിലോ മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പാക്കുമെന്ന് നിഗമനം .

ഗൾഫ് സഹകരണ കൗൺസിലിലെ അംഗരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ലോക ബാങ്ക് റിപ്പോർട്ടിൽ ഈ കാര്യം പരാമർശിക്കുന്നത്. 2021 -ൽ കുവൈറ്റിന്റെ സമ്പദ്‌വ്യവസ്ഥ 2.4 വളർച്ച രേഖപെടുത്തുമെന്നും അടുത്ത രണ്ട് വർഷങ്ങളിൽ പ്രതീക്ഷിക്കുന്നത് 3.2 ശതമാനം വളർച്ചയാണെന്നും ലോകബാങ്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . റിപ്പോർട്ട് അനുസരിച്ച്, എണ്ണ കയറ്റുമതിയും പ്രാദേശിക വാതക ഉപഭോഗവും കുവൈറ്റിന്റെ സാമ്പത്തിക വളർച്ചയ്ക്ക് പിന്നിലെ ചാലകശക്തിയായി തുടരും. രാജ്യം ഇപ്പോഴും എണ്ണയെ പ്രധാന വരുമാന സ്രോതസ്സായി കാണുന്നതിനാൽ തന്നെ, അന്താരാഷ്ട്ര സാമ്പത്തിക രംഗത്തെ ഉണർവിന്റെയും , എണ്ണയുടെ ഡിമാൻഡിലെ വർദ്ധനവിന്റെയും അടിസ്ഥാനത്തിൽ ജിസിസി രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം ഉയരുന്നതിന് ആനുപാതികമായി കുവൈറ്റിനും ഉയർച്ച പ്രതീക്ഷിക്കുന്നതാണ് ലോക ബാങ്ക് റിപ്പോർട്ട് .

Related Posts