കുവൈറ്റ് മന്ത്രി സഭ അമീറിനു രാജി സമർപ്പിച്ചു

കുവൈറ്റ് മന്ത്രി സഭ അമീറിനു രാജീ സമർപ്പിച്ചു.ഇന്ന് അടിയന്തിരമായി ചേർന്ന മന്ത്രി സഭാ യോഗത്തിനു ശേഷമാണ് പ്രധാന മന്ത്രി ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ സബാഹിനു രാജി സമർപ്പിച്ചത് . 2020 ലെ പാർലമന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇത് രണ്ടാം തവണയാണു ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ രാജി വെക്കുന്നത്. പുതിയ മന്ത്രിസഭ സംബന്ധിച്ച തീരുമാനം വളരെ വേഗം തന്നെ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .