ബി ജെ പി വക്താവിന്റെ പ്രവാചകനെ കുറിച്ചുള്ള വിവാദ പരാമർശ വിഷയത്തിൽ കുവൈറ്റ് വിദേശകാര്യമന്ത്രാലയം ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിക്ഷേധം അറിയിച്ചു

ഇന്ത്യയിലെ ഭരണകക്ഷി ആയ ബി ജെ പി യുടെ വക്താവ് പ്രവാചകനെ കുറിച്ച് നടത്തിയ വിവാദ പരാമർശ വിഷയത്തിൽ കുവൈറ്റ് വിദേശകാര്യമന്ത്രാലയം ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തി പ്രതിക്ഷേധം അറിയിച്ചു . മുസ്ലിം ലോകത്തെ വ്രണപ്പെടുത്തിയ പ്രസ്താവനയെ അപലപിച്ചുള്ള പ്രതിക്ഷേധ കുറിപ്പ് സ്ഥാനപതിക്ക് കൈമാറി. ഇസ്‌ലാമിന്റെ വ്യക്തമായ സമാധാനപരമായ സ്വഭാവത്തെക്കുറിച്ചും സന്ദേശത്തെക്കുറിച്ചും ഇന്ത്യ ഉൾപ്പെടെയുള്ള നാഗരികതകളെയും രാഷ്ട്രങ്ങളെയും കെട്ടിപ്പടുക്കുന്നതിൽ ഇസ്ലാം വഹിക്കുന്ന പങ്കിനെ കുറിച്ചുമുള്ള അജ്ഞതയാണ് ഇത്തരം പ്രവൃത്തികളിൽ പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി . ഈ പ്രസ്താവനയിൽ ഉൾപ്പെട്ടവരെ ഭരണകക്ഷി തൽസ്ഥാനത്തു നിന്ന് നീക്കിയതിനെ കുവൈറ്റ് സ്വാഗതം ചെയ്യുന്നതായും എന്നാൽ അവർ പരസ്യമായി മാപ്പ് പറയണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു

Related Posts