തൃപ്രയാർ ശ്രീരാമയിൽ 'സഖാവ് കെ വി' ഡോക്യുമെന്ററി പ്രദർശനവും പ്രകാശനവും നടന്നു

നാട്ടിക: പ്രശസ്ത ഫോട്ടോഗ്രാഫർ ഇമ ബാബു സംവിധാനം ചെയ്ത 'സഖാവ് കെ വി' ഡോക്യുമെന്ററി പ്രദർശനവും പ്രകാശനവും നടന്നു. നാട്ടിക മണപ്പുറം കേരളത്തിന് കാഴ്ച്ചവെച്ച ധീരനായ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു കെ വി പീതാംബരൻ, ഇടതുപക്ഷത്തെ നാടിന്റെ ഹൃദയപക്ഷമാക്കി മാറ്റാൻ അക്ഷീണം പ്രയത്നിച്ച അതുല്യ സംഘാടകൻ . നാട്ടികയിൽ ഇടതുപക്ഷ പ്രസ്ഥാനത്തിൻറെ ചരിത്രത്തിൽ കെ വി യുടെ സ്ഥാനം പകരം വെക്കാനാവാത്തതാണ് അദ്ധേഹത്തിന്റെ ഓർമകളെ അനശ്വരമാക്കുന്ന ഒന്നാണ് ഡോക്യുമെന്ററി .തൃപ്രയാർ ശ്രീരാമ തിയറ്ററിൽ നടന്ന ചടങ്ങിൽ ദേവസ്വം പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കെ വി യുടെ ഭാര്യ കെ കെ സരസുവിന് നൽകി പ്രകാശനം ചെയ്തു. മുൻ മന്ത്രി എസ് ശർമ്മ ചടങ്ങിൽ അധ്യക്ഷനായി. മുൻ മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ, എം എ ഹാരീസ്, ടി ആർ ഹാരി, പ്രൊ കെ യു അരുണൻ, പി ആർ കറപ്പൻ, വി എൻ രണദേവ് , കെ വിയുടെ മകൾ ഗായത്രി എന്നിവരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഡോക്യുമെൻറി വി എൻ രണദേവ് സ്വാഗതവും ഇമ ബാബു നന്ദിയും പറഞ്ഞു.

Related Posts